ഫാത്തിമ തെഹ്ലിയയെ സിപിഐഎം വിളിക്കുന്നു; ലക്ഷ്യം ഉപതെരഞ്ഞെടുപ്പ്

Keralam News Politics

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് പദവിയിൽ നിന്നും ഒഴിവാക്കിയ ഫാത്തിമ തെഹ്ലിയയെ സിപിഐഎമ്മില്‍ കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നു. കോഴിക്കോട് നിന്നുള്ള മുൻ സിപിഐഎം എംഎല്‍എയും തിരുവനന്തപുരത്തു നിന്നുള്ള ചില ഡിവൈഎഫ്‌ഐ നേതാക്കളും ഈ കാര്യത്തിൽ ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന. കാനത്തില്‍ ജമീല ജയിച്ച സാഹചര്യത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നന്മണ്ട മണ്ഡലത്തിൽ നിന്നും തെഹ്‌ലിയായെ മത്സരിപ്പിക്കാമെന്നാണ് സിപിഐഎമ്മിന്റെ ലക്ഷ്യം.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് വൈസ് പ്രസിഡന്റ് പദവിയിൽ നിന്നും തെഹ്‌ലിയയെ ഒഴിവാക്കിയതായി അറിയിച്ചത്. ഹരിത നേതാക്കൾ നൽകിയ പരാതിക്ക് തെഹ്‌ലിയ പിന്തുണ നൽകുകയും, പുതിയ ഹരിത കമ്മിറ്റി രൂപീകരിച്ചപ്പോൾ കൂടി ആലോചിക്കാതെ എടുത്ത തീരുമാനമാണെന്ന് പരസ്യമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു. ഈ നിലപാടുകളാണ് തെഹ്‌ലിയയെ പദവിയിൽ നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങൾ എന്നാണ് സൂചന.