സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് ഒരു മാസത്തിനിടെ ആത്മഹത്യകളുടെ എണ്ണം എട്ടിലേക്ക്

Keralam News

കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആത്മഹത്യ ചെയ്യുന്നവരുടെ കണക്കുകൾ വർധിച്ചു വരുകയാണ്. സംസ്ഥാനത്ത് തുടർച്ചയായി ഒരു മാസത്തിനകം എട്ടു പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. രണ്ടാം ലോക്ക് ഡൗണിന്റെ ഭാഗമായി സംസ്ഥാനം മുഴുവനായും അടച്ചിട്ടതിനെ തുടർന്നാണ് ആത്മഹത്യകൾ വർധിച്ചത്. സാമ്പത്തികാവസ്ഥയെ പൂർണമായും അവതാളത്തിലാക്കുകയായിരുന്നു ലോക്ക്ഡൗൺ. അത് തന്നെയാണ് ആത്മഹത്യകൾ കൂടുവാനുള്ള പ്രധാന കാരണമായതും.

തിരുവനന്തപുരം നന്തൻകോട് ജൂൺ 21നു നടന്ന ആദ്യ ആത്മഹത്യയിൽ നിന്നുമാണ് തുടരെയുള്ള ഈ ആത്മഹത്യകളുടെ തുടക്കം. അവിടെ തുടങ്ങിയ ആത്മഹത്യകൾ ഇന്ന് കല്പറ്റ അമ്പലവയൽ സ്വദേശിയായ ബസുടമയിൽ വരെ എത്തി നിൽക്കുന്നു. ഇതിനു പിന്നിലെ കാരണം വരുമാനം നിലച്ചതുതന്നെയാണ്. കോവിഡ് നിയത്രണങ്ങളും സമ്പൂർണ അടച്ചിടലും അന്നന്നത്തെ വരുമാനം കൊണ്ട് ജീവിതം നയിക്കുന്ന സാധാരണ ജനങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. വായ്‌പകൾ തിരിക്കച്ചടയ്ക്കാനുള്ള വഴി അവിടെ ഇല്ലാതാവുകയും അത് ജനങ്ങളെ സമ്മർദ്ദത്തിലാക്കുന്നു എന്ന ആക്ഷേപാലും ഇതിനു പിന്നിൽ ഉയരുന്നുണ്ട്. ഇതിനെയെല്ലാം തരണം ചെയ്യാൻ സർക്കാർ ഇത്രെയും വേഗം ഇടപെടണമെന്നാണ് എല്ലാ മേഘലകളുടെയും ആവശ്യം.