ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി വീണ്ടും അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

Keralam News

ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി വീണ്ടും അതേ പെണ്‍കുട്ടിയെ തന്നെ പീഡിപ്പിച്ചതായി പരാതി. കടുമേനി പട്ടേങ്ങാനത്തെ ആന്റോ ചാക്കോച്ചന്റെ(28) പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. ഒരു മാസമായി ഇയാള്‍ ഒളിവിലാണ്. ഒരു വര്‍ഷം മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം പുറത്ത് അറിയുന്നത്. റിമാന്‍ഡലായിരുന്ന പ്രതി ആറുമാസങ്ങള്‍ക്ക്് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ ജുലൈ 13ന് പോലീസില്‍ പരാതി നല്‍കി.

അതേസമയം പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്ന് തന്നെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ പ്രതി ഒളിവിലാണെന്നും പിടിക്കാന്‍ സാധിച്ചില്ലെന്നും ചിറ്റാരിക്കല്‍ പോലീസ് വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.