16 കാരിയുടെ ആത്മഹത്യ: ഇൻസ്റ്റാഗ്രാമിൽ 21 കാരനെന്ന വ്യാജേന സൗഹൃദവുമായെത്തിയ 45 കാരൻ പിടിയിൽ

Keralam News

പട്ടാമ്പി: പതിനാറുകാരിയുടെ ആത്മഹത്യ അന്വേഷിച്ച് പോലീസ് എത്തിപ്പെട്ടത് 45 കാരനായ ദിലീപ് കുമാരിൽ. ചാലിശേരിയിൽ വിദ്യാർഥിയായ 16 കാരി ആത്മത്യക്ക് കാരണം ദിലീപ് കുമാറിന്റെ ഭീഷണി. സംഭവത്തിൽ കളമശ്ശേരി സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് വഴി കുട്ടിയുമായി സൗഹൃതത്തിലായ ഇയാൾ കുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ കൈവശപ്പെടുത്തിയിരുന്നു. 22 വയസുകാരനാണ് താൻ എന്നാണു ഇയാൾ കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. മാത്രമല്ല സെന്റ് ആൽബർട്ട്സ് കോളേജ് വിദ്യാർത്ഥിയാണെന്നും പറഞ്ഞ് 24 കാരനായ ബന്ധുവിന്റെ ഫോട്ടോയായിരുന്നു ഇയാൾ കുട്ടിയെ കാണിച്ചിരുന്നത്.

ബാങ്ക് ഓഫീസർമാരാണ് രക്ഷിതാക്കളെന്നും ഇയാളുടെ ഒരു സുഹൃത്തിനെ കൊണ്ട് അമ്മയാണെന്ന് പറഞ്ഞ് കുട്ടിയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പറഞ്ഞു കുട്ടിയെ ഭീഷണി പെടുത്തി. അതാണ് കുട്ടിയെ ആത്മഹത്യയിലേക്കെത്തിച്ചത്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അണ്ഇശാനത്തിലാണ് ഇത് തെളിഞ്ഞത്.