അന്ന് മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ തൂപ്പുകാരി ഇന്ന് രാജസ്ഥനിലെ സബ് കലക്ടര്‍

India News

അന്ന് മുനിസിപ്പില്‍ കോര്‍പ്പറേഷനിലെ തൂപ്പുകാരി ഇന്ന് രാജസ്ഥനിലെ സബ് കലക്ടര്‍. ജീവിതത്തില പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി ആശ കന്ദാരയാണ് ഈ അഭിമാന നേട്ടം കൈവരിച്ചിരിക്കുന്നടത്. രാജസ്ഥനിലെ ജോഡ്പുര്‍ സ്വദേശിയാണ് ആശ.

2002 ല്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം രണ്ടുകുട്ടികളെ വളര്‍ത്തി വലുതാക്കുന്നതിനിടെയാണ് സംസ്ഥാനത്തെ ഉന്നത പരീക്ഷക്കായി പഠിക്കുകയും വിജയം നേടുകയും ചെയ്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷമാണ് ആശയുടെ ബിരുദ പഠനം. 2016 ല്‍ ബിരുദം പൂര്‍ത്തിയാക്കി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പരീക്ഷയായിരുന്നു പിന്നീട് ആശയുടെ ലക്ഷ്യം. 2018 പരീക്ഷ എഴുതി.

പരീക്ഷഫലം അറിയുന്ന സമയത്തിനുള്ളിലാണ് മറ്റ് വരുമാനമാര്‍ഗങ്ങളൊന്നും ഇല്ലാതെ തൂപ്പു ജോലിക്ക് കയറുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 2018 ലെ പരീക്ഷഫലം പ്രസിദ്ധീകരിച്ചെങ്കിലും മെയന്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചത് 2021 ജൂലൈ 14 നാണ്.