മലയാളികള്‍ ഒന്നടങ്കം പറയുന്നു; മുടിയുടെ ആരോഗ്യത്തിന് ‘നോമീസ് ധ്രുവി’ പെര്‍ഫെക്റ്റ് ഓക്കേ!

Feature Keralam Life Style

നസ്‌റീന തങ്കയത്തില്‍

‘നോമീസ് ധ്രുവി’യും നോമിയ രഞ്ജനും മലയാളികള്‍ക്ക് ചിരപരിചിതരായിട്ട് ഒരു വര്‍ഷത്തിലേറെയായി. മുടികൊഴിച്ചിലും താരനും കൊണ്ട് പൊറുതിമുട്ടിയവര്‍ക്ക് ‘നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍’ നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. കഷണ്ടി മാറ്റുമെന്നോ, മുട്ടോളം മുടിയുണ്ടാക്കുമെന്നോ മോഹന വാഗ്ദാനം നല്‍കാതെ ആരോഗ്യമുള്ള മുടി തരുന്ന സമാധാനം മാത്രമാണ് ധ്രുവി ഉപഭോക്താക്കള്‍ക്കു നല്‍കുന്ന വാക്ക്. പിന്നെ ലാഭത്തിന് വേണ്ടി ധ്രുവിയുടെ ക്വാളിറ്റിയില്‍ മാറ്റം വരുത്തില്ലെന്ന ദൃഢപ്രതിജ്ഞയും. ഈ സത്യസന്ധത തന്നെയാണ് ‘നോമീസ് ധ്രുവി’യുടെ മുതല്‍മുടക്ക്. വിപണന തന്ത്രമാവട്ടെ, സംതൃപ്തരായ കസ്റ്റമേഴ്‌സിന്റെ മൗത്ത് പബ്ലിസിറ്റിയും.

നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍

ആഗ്‌നേയ എന്ന ഫേസ്ബുക് പെണ്‍കൂട്ടായ്മയിലെ ഒരംഗത്തിന്റെ മുടികൊഴിച്ചിലിനുള്ള ഫലപ്രദമായ പരിഹാരമുണ്ടോയെന്ന അന്വേഷണത്തില്‍ നിന്നാണ് ‘നോമീസ് ധ്രുവി’യുടെ പിറവി. പ്രസവാനന്തരമുള്ള തന്റെ മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താന്‍ നിലവില്‍ മാര്‍ക്കറ്റില്‍ അവൈലബിള്‍ ആയിട്ടുള്ള ഒട്ടുമിക്ക ഹെയര്‍ ഓയില്‍ ഉപയോഗിച്ചുനോക്കി പരാജയപ്പെടുകയും ഒടുവില്‍ അമ്മയുണ്ടാക്കിയ കാച്ചിയ എണ്ണയുടെ മാജിക്ക് മുടിയുടെ സ്വാഭാവികത തിരികെ തന്നതും നോമിയ സുഹൃത്തുക്കള്‍ക്കിടയില്‍ പങ്കുവെച്ചു. അതില്‍ പ്രചോദിതരായ ഒമ്പത് പേര്‍ നോമിയയോട് അതേ എണ്ണയുണ്ടാക്കി അയച്ചുതരാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിക്കുകയായിരുന്നു.

നോമിയ രഞ്ജന്‍

ആദ്യത്തെ ഹാപ്പി കസ്റ്റമേഴ്സായ ഒമ്പത് സുഹൃത്തുക്കള്‍ക്കുമുണ്ടായ സംതൃപ്തിയും അനുഭവവും അവര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും കൂടുതല്‍ പേര്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. അത് ‘നോമീസ് ധ്രുവി’യെന്ന, മലയാളികള്‍ ഏറ്റെടുക്കുന്ന ബ്രാന്‍ഡഡ് ഹെര്‍ബല്‍ ഓയിലിന്റെ തുടക്കമാവുമെന്ന് നോമിയ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. നിലവില്‍ സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളെല്ലാം ഉള്‍പ്പെടുന്ന ഇരുപത്തിരണ്ടായിരത്തിലേറെ സംതൃപ്തരായ ഉപഭോക്താക്കളുണ്ട് നോമീസ് ധ്രുവിക്ക്.

നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍

മുടി കൊഴിയുമ്പോള്‍ മനസ്സ് വീക്കാകുമെന്നാണ് നോമിയയുടെ പക്ഷം. കുറച്ച് മുടി നഷ്ടപ്പെടുമ്പോള്‍ തന്നെ മുഴുവനായി ഇല്ലാതാകുമോയെന്ന ഭയം പലരെയും വേട്ടയാടും. കൂടാതെ ജോലി സമ്മര്‍ദ്ദവും കാലാവസ്ഥാ മാറ്റവും വെള്ളവും ഹോര്‌മോണുകളുടെ ഏറ്റക്കുറച്ചിലും പ്രസവവുമൊക്കെ വലിയ അളവില്‍ മുടികൊഴിച്ചിലിന് കാരണമാകും. ഈ വക പ്രശ്‌നങ്ങളൊക്കെ ‘നോമീസ് ധ്രുവി’യുടെ കൃത്യമായ ഉപയോഗം മാറ്റിയെടുക്കുമെന്നാണ് ഉപഭോക്താക്കളുടെ സാക്ഷ്യപ്പെടുത്തല്‍. ഓരൊരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയും അനുസരിച്ചു റിസള്‍ട്ട് ലഭിക്കുന്നതില്‍ വ്യത്യാസപ്പെട്ടേക്കാമെന്ന് മാത്രം.

നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍

ഇക്കഴിഞ്ഞ ലോക് ‘ഡൗണി’ലാണ് നോമിയയുടെ ജീവിതം ‘അപ്’ ആവുന്നത്. വീട്ടിലെ ഒരുമുറി ഓഫീസാക്കി മാറ്റിയായിരുന്നു ‘നോമീസ് ധ്രുവി’യുടെ തുടക്കം. 200 മില്ലി ബോട്ടിലുകളായി 3 ലിറ്ററായിരുന്നു ആദ്യത്തെ ഓര്‍ഡര്‍ സ്വന്തമായിതന്നെ എണ്ണയുണ്ടാക്കി പാക്ക് ചെയ്ത് കൊറിയറായി അയക്കുകയായിരുന്നു. വലിയ തോതില്‍ നിര്‍മ്മാണവും വിതരണവും നടത്തണമെങ്കില്‍ ഡ്രഗ് ലൈസന്‍സ് വേണമെന്ന് അധികം വൈകാതെ മനസ്സിലാക്കി. പിന്നീടുള്ള ഓട്ടം അതിന് പിന്നാലെയായിരുന്നു. ആ വഴി ഒട്ടും എളുപ്പവുമല്ലായിരുന്നു. നിര്‍ത്തിയേക്കാമെന്ന ചിന്തകളെയൊക്കെ മെല്ലെ മെല്ലെ മാറ്റിയെടുത്ത് നോമിയ ഒടുവില്‍ ലൈസന്‍സ് നേടിയെടുത്തു.

ഇപ്പോള്‍ സ്വന്തമായി പാക്കിങ് സെക്ഷനോടു കൂടിയുള്ള ഓഫീസിലിലേക്ക് മാറി. മെഡിക്കല്‍ ഷോപ്പുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ‘നോമീസ് ധ്രുവി’ ചോദിച്ച് ആളുകളെത്തുന്ന അവസ്ഥയിലേക്കെത്തി. ആമസോണിലും മികച്ച റേറ്റിങ്ങോടെ നല്ല രീതിയില്‍ വില്‍പ്പന നടക്കുന്നുണ്ട്. കൂടാതെ കാനഡ, യു എസ് എ, യു കെ, അയര്‍ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും നിലവില്‍ ‘നോമീസ് ധ്രുവി’ക്ക് ഡിസ്ട്രിബ്യൂട്ടേഴ്‌സുണ്ട്. ഇനി വരാനിരിക്കുന്ന സന്തോഷം മറ്റൊന്നാണ്. രണ്ടാഴ്ചക്കകം തന്നെ ധ്രുവിയുടെ ഗള്‍ഫിലെ ലോഞ്ച് സംഭവിക്കാനിരിക്കുകയാണ്. അബുദാബി ബേസ്ഡ് ആയിട്ടുള്ള സിനര്‍ജി എന്ന കമ്പനിയാണ് ധ്രുവിയുടെ ഗള്‍ഫിലെ വിതരണക്കാര്‍. പ്രീ ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു. അധികം വൈകാതെ തന്നെ ഡെലിവറി നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ മാസത്തില്‍ നാല് ടണ്‍ എന്ന അളവിലാണ് ‘നോമീസ് ധ്രുവി’ ലോക മലയാളികള്‍ക്കിടയിലേക്ക് കയറ്റി അയക്കുന്നത്.

ഭര്‍ത്താവ് രഞ്ജനും മക്കളായ റയാനും റിക്കിയും അമ്മയുമെല്ലാം നോമിയയുടെ കൂടെത്തന്നെയുണ്ട്. അവര്‍ നല്‍കുന്ന കരുതലും സ്‌നേഹവും തന്നെയാണ് നോമീസ് ധ്രുവിയുടെ കരുത്ത്. ഒത്തിരിയൊത്തിരി ഹാപ്പി കസ്റ്റമേഴ്സുള്ള സ്ഥാപനത്തിന്റെ മേധാവിയായി മാറിയെങ്കിലും നോമിയക്ക് ‘നോമീസ് ധ്രുവി’ ഇപ്പോഴും കൊച്ചു കുഞ്ഞാണ്. അതിന്റെ ഓരോ കുഞ്ഞു വളര്‍ച്ചയിലും അതിയായി ആഹ്ലാദിക്കുന്ന, ഓരോ കസ്റ്റമേഴ്‌സിനെയും അവരുടെ റിവ്യൂവിനെയും മാനിക്കുന്ന, നോമിയയുടെ ജീവിതം പറഞ്ഞുവെക്കുന്നത് ഇതാണ് – വലിയ നേട്ടങ്ങളിലേക്കെത്താന്‍ എളുപ്പവഴികളില്ല. കഠിനാധ്വാനത്തെക്കാള്‍ നല്ല മുതല്‍മുടക്കില്ല. സത്യസന്ധതയെക്കാള്‍ വലിയൊരു പ്രശംസയുമില്ല.

നോമിയക്ക് സ്‌നേഹാശംസകള്‍. ‘നോമീസ് ധ്രുവി’ കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലെത്തുമെന്നുറപ്പ്.

നോമിയ രഞ്ജന്‍
‘നോമീസ് ധ്രുവി ഹെര്‍ബല്‍ ഹെയര്‍ ഓയില്‍’
ഫോണ്‍: 9048014800, 9961174762