കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യന്‍ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍.മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ മകന്‍

Education Keralam Local News

മലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി മലപ്പുറത്തെ വിദ്യാര്‍ഥി ബള്‍ഗേറിയയില്‍. 154 വര്‍ഷം പഴക്കമുള്ള ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കാലത്ത് സ്ഥാപിച്ച ബള്‍ഗേറിയന്‍ അക്കാദമി ഓഫ് സയന്‍സസ് എന്ന ഗവേഷക സ്ഥാപനത്തിലാണു ഗവേഷണം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുളളത്.
ശ്രീ ശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സോഷ്യോളജി ഗവേഷകനും മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ മകനുമായ കെ.വി.എം ഫഹീമിനാണു അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ളത്.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലോസഫി & സോഷ്യോളജി ഡിപ്പാര്‍ട്ട്‌മെന്റും, യൂണിവേഴ്‌സിറ്റി ഓഫ് ജെനീവിയും, യൂറോപ്പിയന്‍ യൂണിയനും, സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ജന്റര്‍, ഡിസബിളിറ്റി, & സോഷ്യല്‍ ചെയിഞ്ച്’ എന്ന അന്തര്‍ദേശീയ കോണ്‍ഫറസില്‍ ‘കേരള സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഡിസബിളിറ്റിയെ സംബന്ധിച്ചുള്ള വ്യവഹാരങ്ങള്‍’ എന്ന തന്റെ ഗവേഷണം ഫഹീം അവതരിപ്പിക്കും. നവംബര്‍ 24,25 തിയതികളില്‍ ബള്‍ഗേറിയയിലെ സോഫിയയില്‍ വെച്ച് നടക്കുന്ന ഈ അന്തര്‍ദേശീയ കോണ്‍ഫറന്‍സില്‍ വിവധ രാജ്യങ്ങളില്‍ നിന്നായി മുപ്പതോളം ഗവേഷകര്‍ പങ്കെടുക്കുന്നുണ്ട്.
മലപ്പുറം പട്ടര്‍ക്കടവ് കിയാല്‍പടി സ്വദേശിയാണ്. മാതാവ്: ഹസീന.