പതിനേഴ് മദ്റസകള്‍ക്കു കൂടി അംഗീകാരം.സമസ്ത മദ്റസകളുടെ എണ്ണം 10,637 ആയി

Education Keralam News Religion

ചേളാരി: പതിനേഴ് മദ്റസകള്‍ക്കു കൂടി അംഗീകാരം.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി പതിനേഴ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10637 ആയി.ഇസ്സത്തുല്‍ ഇസ്ലാം മദ്റസ നീരൊഴുക്കുംചാല്‍, ത്വാഹപള്ളി ബ്രാഞ്ച്, ഇസ്സത്തുല്‍ ഇസ്ലാം മദ്റസ പാലത്തര, ഖുവ്വത്തുല്‍ ഈമാന്‍ മദ്റസ, കണ്ടേരി (കണ്ണൂര്‍), മിസ്ബാഹുല്‍ ഉലൂം മദ്റസ, അത്തിനിലം (വയനാട്), മര്‍ക്കസുല്‍ ഹിദായ മദ്റസ, വേഴക്കോട്, മനാറുല്‍ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ, വെട്ടിയാം കിണര്‍, അല്‍വഹ്ദ ചൈല്‍ഡ് അക്കാദമി, ചേരൂരാല്‍, ഹയാത്തുല്‍ ഇസ്ലാം മദ്റസ, ചെമ്പ്രശ്ശേരി (മലപ്പുറം), ദാറുല്‍ ഇഹ്സാന്‍ മദ്റസ, എട്ടടി പെരിങ്ങോട്ടുകുറുശ്ശി, ഹിദായത്തുല്‍ ഇസ്ലാം മദ്റസ, അമ്പിട്ടന്‍തരിശ് (പാലക്കാട്), ബദറുല്‍ ഹുദാ മദ്റസ, ഐരുമല, ചേഴ്ക്കാപ്പിള്ളി (എറണാകുളം), ഖാഇദെ മില്ലത്ത് മദ്റസ, പഴയ ബസ്റ്റാന്റ് തിരുപ്പൂര്‍, അല്‍ജാമിഅത്തുല്‍ ബാഖിയാത്തുല്‍ ഹസനാത്ത് മദ്റസ, സുന്നത്ത് ജമാഅത്ത് മസ്ജിദ് മംഗളം, അല്‍ജാമിഅത്തുല്‍ ബാഖിയാത്തുല്‍ ഹസനാത്ത് മദ്റസ, മൊയ്തു നഗര്‍, അല്‍ജാമിഅത്തുല്‍ ബാഖിയാത്തുല്‍ ഹസനാത്ത് മദ്റസ, കിടങ്ങ് തോട്ടം, അല്‍ജാമിഅത്തുല്‍ ബാഖിയാത്തുല്‍ ഹസനാത്ത് മദ്റസ, കെ.എം നഗര്‍ തിരുപ്പൂര്‍ (തമിഴ്നാട്), ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്റസ, അല്‍കൗദ്, സീബ് (ഒമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.