സംസ്ഥാനത്തെ ഏറ്റവും മികച്ച എയ്ഡഡ് സ്‌കൂളായി കോട്ടൂര്‍ എ.കെ.എം. മാതൃക കണ്ടു പഠിക്കാം..

Education Local

മലപ്പുറം: എസ്.എസ്.എല്‍.സി 2022 റീ വാല്വേഷന്‍ റിസല്‍ട്ട് വന്നപ്പോള്‍ ഒരു നാട് മുഴുവന്‍ കാത്തിരുന്ന കേരളത്തിന്റെ എസ്. എസ്.എല്‍.സി വിജയ ഫലത്തില്‍ അടയാളപ്പെടുത്തപ്പെടേണ്ടിയിരുന്ന ആ വലിയ വിജയം തിരിച്ചു കിട്ടിയതില്‍ ആഹ്ലാദിക്കുകയാണ് കേട്ടൂര്‍ എ.കെ.എം സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും ഒപ്പം രക്ഷിതാക്കളും .1312 കുട്ടികള്‍ പരീക്ഷക്കിരുന്നതില്‍ ഒരു കുട്ടി മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാതെ പോയത്. അപ്രതീക്ഷിതമായ ആ പരാജയം ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികള്‍ക്കോ കുടുംബത്തിനോ അധ്യാപകര്‍ക്കോ കഴിഞ്ഞിരുന്നില്ല. റി വാല്വേഷന്‍ ഫലം പുറത്ത് വന്നപ്പോള്‍ ആ വിജയം ആഘോഷിക്കുകയാണ് എല്ലാവരും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയിപ്പിച്ച എയ്ഡഡ് വിദ്യാലയം എന്ന മികവാണ് കോട്ടൂര്‍ എ.കെ.എം വീണ്ടെടുത്തത്. വിജയത്തിനൊപ്പം 105 ഫുള്‍ എ പ്ലസില്‍ നിന്നും 119 ഫുള്‍ എ പ്ലസ് ആയും , 9 എ പ്ലസ് 81 ല്‍ നിന്ന് 99 ആയും വര്‍ദ്ധിച്ചു. കഴിഞ്ഞ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചരിത്ര വിജയത്തോടൊപ്പം 179 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹരായി.തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് വിദ്യാലയം
നൂറ് ശതമാനം കരസ്ഥമാക്കിയിരുന്നത്.
സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹീം ഹാജി,പ്രധാന അധ്യാപകന്‍ ബഷീര്‍ കരുണിയന്‍, പ്രിന്‍സിപ്പല്‍ അലി കട വണ്ടി, അധ്യാപകരായ കെ മറിയ,സി സുദീര്‍, അലാവുദ്ധീന്‍ , പ്രദീപ് വാഴങ്കര കെ ഷുഹൈബ്, സി റഷീദ്, കെ.കെ
സൈബുന്നീസ എന്നിവര്‍ സംസാരിച്ചു.