സ്പെഷ്യൽ ഫീസ് ഇനത്തിൽ തീരുമാനം വേണമെന്ന് പ്രധാനാധ്യാപകർ

Education Keralam News

പ്ലസ് ടൂ വിദ്യാർത്ഥികളിൽ നിന്നും സ്പെഷ്യൽ ഫീസ് വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനം വേണമെന്ന് പ്രിൻസിപ്പലുമാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. വ്യക്തത വരാത്തതിനാൽ പല സ്കൂളുകളും പണം വാങ്ങിയിട്ടില്ലെന്ന് പ്രധാന അധ്യാപക സംഘടന അറിയിച്ചു. മാർക്ക് ലിസ്റ്റ് വിതരണം കഴിഞ്ഞാൽ പിന്നീട് പണം ആവശ്യപ്പെട്ടാൽ അത് പ്രധാന അധ്യാപകർ തന്നെ നൽകേണ്ടി വരും. മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ പ്രശ്നം ഉന്നയിച്ചിട്ടും പ്രതിസന്ധി പരിഹരിക്കാത്തത് പ്രഫധാന അധ്യാപകരെയാണ് ബാധിച്ചത്. അടിയന്തിരമായി പ്രശ്നം തീർപ്പാക്കണം എന്നും സംഘടന ആവശ്യപ്പെട്ടു.

പ്ലസ് ടൂ അധ്യയന വർഷത്തിൽ ഒരു വിദ്യാർത്ഥി കായിക മേള, കലോത്സവം, ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയവക്കെല്ലാം ഈടാക്കുന്ന തുകയാണ് സ്പെഷ്യൽ ഫീസ് ഇനത്തിൽ പിരിക്കാറുള്ളത്. കോവിട് സാഹചര്യത്തിൽ ഈ ഇനത്തിൽ നടക്കേണ്ട പദ്ധതികൾ ഒന്നും നടക്കാത്തത് കൊണ്ട് വിദ്യാർത്ഥികളിൽ നിന്നും ഫീസ് വാങ്ങരുത് എന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പ്രധാനാധ്യാപകർ ആശങ്കയിൽ ആയിരിക്കുന്നത്.