ഓട്ടോറിക്ഷയില്‍ വെച്ച് പീഡനം: പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും

Crime Local News

പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ. മേലാറ്റൂര്‍ പാതിരിക്കോട് പേഴുംതറ കുന്നനാത്ത് സുബൈറി (43)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്‌സോ വകുപ്പു പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം തടവുമാണ്. ശിക്ഷ ഒരുമിച്ച അനുഭവിച്ചാല്‍ മതി. 2021ലാണ് സംഭവം. പ്രതിയുടെ ഓട്ടോയില്‍ യാത്ര ചെയ്തപ്പോള്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചും മറ്റും പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്. ഇന്‍സ്‌പെക്ടര്‍ സി.എസ്. ഷാരോണ്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.