എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍…14 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി പിടിയിലായത് പട്ടിക്കാട് വേങ്ങൂര്‍ സ്വദേശി

Crime Local News

മലപ്പുറം :ബാംഗ്ലൂരില്‍ നിന്നും ജില്ലയിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങൂര്‍ മൂച്ചിക്കല്‍ സ്വദേശി തളപ്പില്‍ മുഹമ്മദ് ജുനൈജ് (34) നെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ.പി.എസ് നു ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ പാണ്ടിക്കാട് സി.ഐ. റഫീഖ്, എസ്‌.ഐ. സെബാസ്റ്റ്യന്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
മാരക മയക്കുമരുന്നിനത്തില്‍ പെട്ട എം.ഡി.എം.എ ബാംഗ്ലൂരില്‍ നിന്നും ജില്ലയിലെത്തിച്ച് വില്‍പ്പനനടത്തുകയും ഉപയോഗിക്കുകയും ചെയ്തുവരുന്ന സംഘത്തില്‍ പെട്ടവരെകുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിഴക്കേ പാണ്ടിക്കാട് വച്ച് മുഹമ്മദ് ജുനൈജ് പിടിയിലായത് . പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍ ,സി.ഐ. റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ.സെബാസ്റ്റ്യന്‍ രാജേഷ് , എസ്.സി.പി.ഒ. മാരായ ഗോപാലകൃഷ്ണന്‍, ഷൈലേഷ് ജോണ്‍, വനിതാ എസ് സി പി ഒ ഷാന്‍റി, സി.പി.ഒ. മാരായ രജീഷ്, അരുണ്‍ എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പരിശോധന നടത്തിയത്