വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Crime Keralam News

കൊച്ചി: കോതമംഗലത്ത് വിദ്യാർത്ഥിനിയെ വെടിവെച്ച് കണി ശേഷം യുവാവ് ജീവനൊടുക്കി. സംഭവം നടന്നത് കോതമംഗലം നെല്ലികുഴിയിലാണ്. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിയായ പി.വി. മാനസ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്. നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിനിയായിരുന്നു മാനസ.

കണ്ണൂർ സ്വദേശി തന്നെയായ രാഖിൻ എന്ന യുവാവാണ് മാനസയെ വെടിവെച്ചത്. തുടർന്ന് രാഖിൻ സ്വയം ജീവനൊടുക്കുകയായിരുന്നു. സംഭവം നടക്കുന്നത് ഇന്ദിരാ ഗാന്ധി കോളേജിന് അടുത്താണ്. മാനസ താമസിക്കുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവ കാരണം വ്യക്തമായിട്ടില്ല. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇരുവരുടെയും മൃതദേഹങ്ങൾ.