അന്യസംസ്ഥാന തൊഴിലാളിയുടെ ചാക്കിൽ കെട്ടിയ മൃതദേഹം കണ്ടെത്തി

Crime Keralam News

കൊച്ചി : അന്യസംസ്ഥാന തൊഴിലാളിയെ കൊന്നു ചാക്കിൽ കെട്ടി മണലിൽ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ജില്ലയിലെ കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോടിലെ ഹോളോബ്രിക്‌സ് കട്ടകള്‍ നിര്‍മിക്കുന്ന കമ്പിനിയിലെ കൂട്ടിയിട്ട മണലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഈ കമ്പിനിയിൽ തന്നെ ജീവനക്കാരനായിരുന്ന അസം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ കമ്പിനി ജീവനക്കാരായ വനിതാ തൊഴിലാളികള്‍ യൂണിറ്റിന് അടുത്തായി രക്തക്കറ കണ്ടതിനെ തുടർന്ന് സംശയം തോന്നി അവിടെയാകെ പരിശോധിക്കുനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

രാജാ ദാസിനൊപ്പം താമസിച്ചിരുന്ന ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി ദീപന്‍ കുമാര്‍ ദാസ് എന്നയാള്‍ അവിടെ നിന്നു മുങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് പ്രതിക്കായി പോലീസ് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.