ആളടക്കം ഓട്ടോ കത്തിയ നിലയില്‍

Breaking Local News

വിയ്യൂര്‍: ആളടക്കം ഓട്ടോ കത്തിയ നിലയില്‍.തൃശൂര്‍ നഗരത്തിനടുത്ത് പെരിങ്ങാവ് ഗാന്ധിനഗറില്‍ ഓട്ടോ റിക്ഷ കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഓട്ടോയ്ക്കുള്ളില്‍ ഒരാളുടെ ശരീരം കത്തിയ നിലയില്‍ കണ്ടെത്തി. തീ പടരുന്നത് കണ്ട നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്‌സ് തീയണച്ചു. തീയണച്ചപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്നറിഞ്ഞത്. ആളുണ്ടെന്നു വിയ്യൂര്‍ പോലീസും അറിയിച്ചു. ഗ്യാസ് ഓട്ടോയായതിനാല്‍ നാട്ടുകാര്‍ക്ക് അടുത്തേക്ക് പോകാനോ രക്ഷാപ്രവര്‍ത്തനം നടത്താനോ കഴിയുമായിരുന്നില്ല. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി.