വാഹന അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Breaking Local News

മഞ്ചേരി: ബസും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വയനാട് മാനന്തവാടി പനമരം നെല്ലിയമ്പം എരുവങ്കില്‍ അബൂബക്കറിന്റെ മകന്‍ അഷ്‌നാദ് (20) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ മഞ്ചേരി പയ്യനാട് ആയിരുന്നു അപകടം. മഞ്ചേരിയില്‍ നിന്നും പയ്യനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അഷ്‌നാദിനെ ഉടന്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലിക്കാതെ ചൊവ്വാഴ്ച രാവിലെ മരപ്പെടുകയായിരുന്നു. മഞ്ചേരി എന്‍.എസ്. എസ് കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഗ്രേഡ് ടു ജീവനക്കാരിയായ മാതാവ് റംലയോടൊപ്പം മഞ്ചേരിയില്‍ ഹോസ്റ്റലിലാണ് താമസം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

റിപ്പോർട്ട്: ബഷീർ കല്ലായി