മലപ്പുറത്ത് വിവാഹത്തലേന്ന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു

Breaking Crime Keralam Local

മലപ്പുറം: മലപ്പുറത്ത് വിവാഹത്തലേന്ന് ഫോട്ടോയെടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പാതായ്ക്കര സ്‌കൂള്‍ പടിയിലാണ് സംഭവം. ഇന്ന് വിവാഹം നടക്കാനിരിക്കെ ഇന്നലെ വൈകിട്ടു വീട്ടില്‍വെച്ചു നടന്ന വിവാഹ ആഘോഷ ചടങ്ങിനിടെ ഫോട്ടോയെടുക്കുന്നതിനിടെ 19കാരിയായ വധു കുഴഞ്ഞു വീഴുകയായിരുന്നു.


പാതായ്ക്കര സ്‌കൂള്‍ പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്. മൂര്‍ക്കാനാട് സ്വദേശിയുമായാണ് വിവാഹം ഇന്നു നടക്കാനിരുന്നത്. വെള്ളിയാഴ്ച രാത്രി 7നാണ് സംഭവം. മൃതദേഹം പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രി മോര്‍ച്ചറിയില്‍.
വിവാഹാഘോഷത്തിന്റെ ഭാഗമായി ബന്ധക്കളും അയല്‍വാസികളും ഉള്‍പ്പെടെ വീട്ടിലെത്തിയിരുന്നു. രാത്രി ഭക്ഷണവും വീട്ടിലുണ്ടായിരുന്നു.

ഇതിനിടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ഫാത്തിമ ബത്തൂല്‍ ഫോട്ടോയെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്നു വീടിനടത്തുതന്നെയെന്ന ഇ.എം.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാത്രി വധു കുഴഞ്ഞു വീണതോടെ എന്താണു സംഭവിച്ചതെന്നുപോലും വീട്ടുകാര്‍ക്കു മനസ്സിലാക്കാനായിരുന്നില്ല. വിവാഹ ദിവസം വധുവിന്റെ മരണ വിവരം അറിയാതെ
പല ബന്ധുക്കളും വിവാഹത്തിനായി വന്നുകൊണ്ടിരിക്കുന്നത് ഹൃദയഭേദകമായ കാഴ്ച്ചയാണു ഇവിടെ ന്ടന്നുകൊണ്ടിരിക്കുന്നത്.


പെരിന്തല്‍മണ്ണ പ്രൊബേഷന്‍ എസ്.ഐ. തുളസിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍പൂര്‍ത്തിയാക്കിയത്
ഫവാസാണ് ഫാത്തിമ ബത്തൂലിന്റെ സഹോദരന്‍.

മരിച്ച വധു ഫാത്തിമ ബത്തൂല്‍ (19)
മരിച്ച ഫാത്തിമ ബത്തൂല്‍ (19)