മലപ്പുറത്ത് ബൈക്കിടിച്ച് മദ്രസാ അധ്യാപകന്‍ മരിച്ചു

Breaking Keralam Local

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കൊപ്പം സിയാറത്ത് യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് ഇടിച്ച് മദ്റസാധ്യാപകന്‍ മരിച്ചു. മഞ്ചേരി മഞ്ഞപ്പറ്റ കളത്തിങ്ങല്‍ വീട്ടില്‍ കിഴക്കയില്‍ ഇസ്ഹാഖ് ഫൈസി എന്ന ചേക്കുട്ടി മുസ്ലിയാര്‍ (67) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12.40ന് വളാഞ്ചേരി അത്തിപ്പറ്റയില്‍ വെച്ചാണ് അപകടം. പുലര്‍ച്ചെ മഞ്ഞപ്പറ്റ ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ നിന്ന് വിദ്യാര്‍ഥികളുമായി യാത്ര പോയതായിരുന്നു. മടങ്ങി വരുന്നതിനിടെയാണ് അപകടം. അത്തിപ്പറ്റയില്‍ നമസ്‌കരിക്കുന്നതിനായി കുട്ടികളോടൊപ്പം ബസ്സിറങ്ങി നടന്നു പോകുന്നതിനിടെ പിറകില്‍ നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ഞപ്പറ്റ ജുമുഅത്ത് പള്ളിയില്‍ മറവു ചെയ്തു. 23 വര്‍ഷമായി മഞ്ഞപ്പറ്റ ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ:ആസിയ (പൂക്കൊളത്തൂര്‍). മക്കള്‍: ഫായിസ്, റസീന, നസീമ, സഹല, സഹ്ജ, ആരിഫ. മരുമക്കള്‍: സക്കീര്‍ ഹുസൈന്‍ (ചെറുകോട്), ജുനൈദ് (വണ്ടൂര്‍), സജീര്‍ (അരീക്കോട്), മുസ്തഫ (മഞ്ചേരി). സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, ആയിശ, ഫാത്തിമ, അബ്ദുല്‍ ഖാദര്‍, അലവിക്കുട്ടി, അലി, അഷ്റഫ്, നാസര്‍, പരേതനായ മുഹമ്മദ്.