സ്‌കൂളില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് മലപ്പുറത്ത് 13കാരന്‍ മരിച്ചു

Breaking Keralam Local

മലപ്പുറം: സ്‌കൂളില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് മലപ്പുറത്ത് 13കാരന്‍ മരിച്ചു. മലപ്പുറത്ത് കാരക്കുന്ന് മുപ്പത്തിനാലില്‍ ഓടംകുണ്ടില്‍ സിദ്ദീഖിന്റെ ഏക മകന്‍ ഫാരിസ് (13) ആണ് മരിച്ചത്. കാരക്കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നു വൈകീട്ട് സ്‌കൂളില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. മാതാവ് : അനീഷ.