കോട്ടയത്ത് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു

Breaking Crime Keralam News

കോട്ടയം : പാലാസെന്റ് തോമസ് കോളേജിൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോൾ ആണ് കൊല്ലപ്പെട്ടത്. പരീക്ഷക്കെത്തിയ നിതിന സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.

വൈക്കം സ്വദേശി അഭിഷേകാണ് കൃത്യം നടത്തിയത്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് പ്രേരകമായതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഉടനെത്തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു