പി.എസ്.സി. പരീക്ഷകള്‍ നാളെ മുതൽ പുനരാരംഭിക്കും

Breaking News

കോവിഡ് മൂലം നിർത്തിവെച്ച പി.എസ്.സി പരീക്ഷകൾ നാളെ മുതൽ വീണ്ടും പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനം മൂലം രണ്ടരമാസമായി പരീക്ഷകളെല്ലാം നിർത്തിവെച്ചിരുന്നു പി.എസ്.സി. ഏപ്രില്‍ 20 മുതല്‍ മാറ്റിവെച്ച പരീക്ഷയിൽ 23 പരീക്ഷകള്‍ ജൂലൈ മാസം നടത്താനാണ് പി.എസ്.സി തീരുമാനം.ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. അഭിമുഖങ്ങളും നാളെ മുതല്‍ പുനരാരംഭിക്കും.


അതേസമയം പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവര്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷാകേന്ദ്രത്തിലെത്തണമെന്ന് പി.എസ്.സി. അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ 9446445483, 0471 2546246 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കിയവര്‍ക്ക് അഡ്‌മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ അച്ചടിപ്പകര്‍പ്പും തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് അരമണിക്കൂര്‍മുമ്പ് ഹാളിലെത്തണം.