പെൺകുട്ടിയോട് ലൈംഗികാതിക്രമം ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Crime Local News

തേഞ്ഞിപ്പലം : പ്രായ പൂർത്തിയാ കാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച ഇതര സംസ്ഥാന തൊഴിലാളിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഇമ്രാൻ ഹുസൈൻ ആണ് തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായത്.പറമ്പിൽ പീടികയിൽ കഴിഞ്ഞ മാസം 27 ന് വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 14 കാരിയായ പെൺകുട്ടിയോടാണ് പ്രതി ലൈംഗിക അതിക്രമം കാണിച്ചത്. സംഭവത്തെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നിതിനിടെയാണ് പ്രതി പിടിയിലായത്.