സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ യുവാവിന്റെ പക്കല്‍ നിന്നും ഒന്നേക്കാല്‍ കിലോ കഞ്ചാവ് പിടികൂടി

News

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പക്കല്‍ നിന്നും, ഒന്നേക്കാല്‍ കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ വീട്ടില്‍ ശിഹാബിനെ(34) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്‍പതാം തീയ്യതി വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിയോടെ എടപ്പാള്‍ ജംഗ്ഷനിലെ പൊന്നാനി റോഡിലാണ് സംഭവം.കഞ്ചാവുമായി സ്‌കൂട്ടറില്‍ എത്തിയ യുവാവ് പോലീസിനെ കണ്ടതോടെ അമിത വേഗതയില്‍ ഓടിച്ചതോടെ സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു .ഇയാള്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.എസ്.ഐ രാജേന്ദ്രന്‍,എ.എസ്.ഐ ഉഷ,ഷിജു,മുകേഷ്,ഷബീല്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.