കരിപ്പൂരിൽ വിമാനത്തിന്റെ സീറ്റിനടിയിൽ നിന്നും സ്വർണം പിടിച്ചെടുത്തു.

News

കരിപ്പൂർ :ഷാർജയിൽ നിന്നും കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്നലെ
എത്തിച്ചേർന്ന എയർ ഇന്ത്യ എ എൽ 998ൽ നിന്നും സ്വർണം പിടിച്ചെടുത്തു. വിമാനത്തിന്റെ സീറ്റിനു അടിയിലായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചു വെച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1374 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അടങ്ങിയ ഒരു പാക്കറ്റ് 7ആം നമ്പർ സീറ്റിനടിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. സീറ്റ് അടർത്തിയാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.സ്വർണം വേർതിരിച്ചു എടുക്കുന്ന പ്രവർത്തികളും
തുടരന്വേഷണവും പുരോഗമിക്കുന്നു