ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

Local News

പാനൂര്‍: ഫാനിന്‍റെ വയര്‍ കഴുത്തില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. പാനൂര്‍ പാലത്തായില്‍ പറങ്ങേട് സമജിന്‍റെയും ശിശിരയുടെയും മകന്‍ ദേവാംഗനാണ് ദാരുണമായി മരണപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. കുഞ്ഞ് ഉറങ്ങുന്നതിന് അടുത്ത് തന്നെയുണ്ടായിരുന്ന പെഡസ്ട്രിയല്‍ ഫാനിന്‍റെ വയര്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഉടനെത്തന്നെ ചൊക്ലിയില്‍ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലുംണ് മരണപ്പെടുകയായിരുന്നു. സഹോദരന്‍ ദേവജ്.