സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന

Keralam News

കൊച്ചി: വില കൂടിയാലും കുറഞ്ഞാലും സ്വർണം സുരക്ഷിത നിക്ഷേപമായാണ് നാം കാണാറ്. സ്വര്‍ണ്ണവിലയിലുണ്ടാകുന്ന മാറ്റം കേരള ജനതയ്ക്ക് പ്രധാനപ്പെട്ടത് തന്നെയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന ഗ്രാമിന് 4510 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ദിവസമായി ഗ്രാമിന് 4500 രൂപയായിരുന്നു. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില . പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായിട്ടില്ല.