കുട്ടികളിലെ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

Feature Health Keralam News

കോവിഡ് തരംഗങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കടന്നുവന്ന ഒമിക്രോൺ വേരിയന്റ് ഇപ്പോൾ 59 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുകയാണ്. മുതിർന്നവർക്ക് എന്നപോലെ കുട്ടികൾക്കും ഒമിക്രോണ്‍ അണുബാധ ബാധകമാണ്. വാക്സിനേഷന്‍ എടുക്കാന്‍ പോലും കഴിയാത്തത്ര ചെറിയ കുട്ടികളുള്ളവര്‍ക്ക് ഇത് മൂലം നിരവധി പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. അണുബാധക്ക് സാധ്യതയുള്ള എല്ലായിടത്തു നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുന്നതാണ് ഏറ്റവും നല്ലത്.

ഒമിക്രോണ്‍ വേരിയന്റ് കുട്ടികളില്‍ ക്രോപ്പ് അഥവാ കഠിനമായ ചുമയ്ക്ക് കാരണമാകുമെന്ന് അടുത്തിടെയുള്ള ഒരു റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. ഇത്തരം ചുമകള്‍ക്കുള്ള രോഗനിര്‍ണയം എളുപ്പമാണെങ്കിലും ശ്വാസനാളത്തിന് ചുമ മൂലം വീക്കം സംഭവിക്കാം. കുട്ടിക്ക് അണുബാധയുണ്ടാകുകയും ക്രോപ്പ് വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ കഠിനമായ ചുമ പതിവായിരിക്കുമെന്നും വിദഗ്ദർ പറയുന്നു.

5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇതുവരെ വാക്സിനേഷന്‍ നല്‍കാത്തതു കൊണ്ടുതന്നെ ഒമിക്രോൺ സാധ്യത വളരെയധികമാണ്. പനി, ചുമ, തൊണ്ടവേദന എന്നിവയാണ് കുട്ടികളില്‍ അനുഭവപ്പെടുന്ന ചില സാധാരണ ലക്ഷണങ്ങൾ. മൂക്കൊലിപ്പ്, ശരീരവേദന, വരണ്ട ചുമ എന്നിവയാണ് ഒമിക്രോണിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍.

അസുഖം വരാതെ നോക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രാധാന്യം. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നതാണ് അതിനുള്ള മാർഗ്ഗം. മുതിര്‍ന്നവര്‍ ജാഗ്രത പാലിക്കുന്നതിനോടൊപ്പം തന്നെ മാസ്‌ക് ധരിക്കുകയും വേണം. കുട്ടികളിൽ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ സമീപിച്ച് ശാസ്ട്രീയമായി ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്.