പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാർ സഞ്ചരിച്ച വള്ളം മറിഞ്ഞു; ഒരാൾ മരിച്ചു

Keralam News

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാർ സഞ്ചരിച്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. എസ് എപി ക്യാംപിലെ ബാലു എന്ന പൊലീസുകാരനാണ് മരിച്ചത്.

നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് മുക്കാല്‍ മണിക്കൂറിലധികം നടത്തിയ തെരച്ചിലിനൊടുവിലാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വർക്കല ഇടവ പണയിലാണ് അപകടം നടന്നത്. വർക്കല സിഐയും രണ്ടു പോലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. സിഐയും മറ്റൊരു പൊലീസുകാരനും രക്ഷപ്പെട്ടു.