അപകടം പറ്റി റോഡിൽ കിടന്ന യുവാവിന് തുണയായി ടി ഡി ആർ എഫ് വളണ്ടിയർ സൈനുദ്ദിൻ

Local News

മലപ്പുറം: കക്കാട് പള്ളിക്ക് സമീപം അബോധാവസ്ഥയിൽ രക്തം വാർന്ന് റോഡരികിൽ കിടന്ന യുവാവിന് രക്ഷകനായി ടി ഡി ആർ എഫ് തിരൂരങ്ങാടി താലൂക്ക് വളണ്ടിയർ ക്യാപ്റ്റൻ സൈനുദ്ദീൻ. രാത്രി ഇശാ നമസ്കാരം കഴിഞ്ഞ് നിൽക്കുകയായിരുന്ന സൈനുദ്ദീനോട് ഒരു കുട്ടിയാണ് റോഡ് അരികിൽ ഒരാൾ വീണ് കിടക്കുന്നു എന്ന് വിവരം പറഞ്ഞത്. ഉടൻതന്നെ അവിടെ എത്തുകയും അദ്ദേഹത്തിന് ഫസ്റ്റ് എയ്ഡ് നൽകുകയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. അവസരോജിത ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. രാത്രി 10 30 ന് ബന്ധുക്കൾ എത്തിയതിന് ശേഷമാണ് സൈനുദ്ദീൻ മടങ്ങിയത്. ബന്ധുക്കൾ അവരുടെ കടപ്പാടുകൾ അറിയിച്ചു.