ഒളിഞ്ഞുനോട്ടത്തിൽ പിഎച്ഡി നേടിയവരാണ് ഇന്ത്യയിലെ മുതിർന്നവർ: ഞെട്ടിക്കുന്ന വിവരങ്ങളുമായി നോർട്ടൻ

India News

തന്റെ പങ്കാളിയുടെയോ കാമുകന്റെയോ കാമുകിയുടെയോ ഓൺലൈൻ പ്രവർത്തനങ്ങളെ അവർ അറിയാതെ നിരീക്ഷിക്കുന്നവരാണ് ഇന്ത്യയിലെ 74 ശതമാനം മുതിർന്നവരും.കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത് നോർട്ടൻ ലൈഫ് ലോക്കാണ്. അവരുടെ പഠന റിപ്പോർട്ടിലാണ് ഇത് പ്രതിപാതിപ്പിച്ചിരിക്കുന്നത്.

നോർട്ടൻ, ലോകത്തിലെ തന്നെ പ്രധാന സൈബർ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ഒന്നാണ്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ നോർട്ടന്റെ 2021 ലെ നോർട്ടൻ സൈബർ സേഫ്റ്റി ഇൻസൈറ്റ് റിപ്പോർട്ടാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇവരുടെ കണക്കുകളിൽ സൈബർ ഒളിഞ്ഞു നോട്ടങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു എന്നാണ് പറയുന്നത്. ഒളിഞ്ഞുനോട്ടം സ്ഥിരമാക്കിയവരിൽ 32 ശതമാനവും തന്റെ പങ്കാളിയുടെ സെർച്ച് ഹിസ്റ്ററി അതിപ്പോ ഫോണിലെ ആയാലും കംപ്യൂട്ടറിലെ ആയാലും, അവരുടെ അറിവോടെയല്ലാതെ പരിശോധിച്ച് വരുന്നവരാണ്.

31 ശതമാനം ആളുകളും പങ്കാളിയുടെ ഇ-മെയിൽ, ഫോട്ടോ, ഫോൺ കോൾ, ഫോൺ സന്ദേശങ്ങൾ എന്നിങ്ങനെയുള്ളവയെല്ലാം പരിശോധിക്കുന്നവരാണ്. 29 ശതമാനം ആളുകൾ ചില ആപ്പുകളുടെ സഹായത്തോടെ പങ്കാളി പോകുന്ന സ്ഥലവും സമയവുമെല്ലാം നിരീക്ഷിക്കുന്നവരാണ്. 26 ശതാമാനം ആളുകൾ പങ്കാളിയുടെ അറിവോടെയാണ് നിരീക്ഷണവും പരിശോധയും എന്ന് പറയുന്നുണ്ടെങ്കിലും 25 ശതമാനവും അങ്ങനെയല്ലെന്നാണ് നോർട്ടന്റെ റിപ്പോർട്ടിൽ.

എന്നാൽ ഇതിൽ 39 ശതമാനം ആളുകളും ഇത് പങ്കാളിയുടെ ശാരീരികമായും മാനസികമായുമുള്ള സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടിയാണെന്നാണ് അവകാശപ്പെടുന്നത്. പങ്കാളി ചെയ്യുന്ന കാര്യങ്ങളെ അറിയാനാണ് എന്ന് 33 ശതമാനം ആളുകൾ സമ്മതിക്കുകയും 32 ആളുകൾ തന്നെ പങ്കാളി തിരിച്ചും നിരീക്ഷിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. നോർട്ടൻ പറയുന്നത്, ഒരാളുടെ പബ്ലിക്കായുള്ള ഓൺലൈൻ വിവരങ്ങൾ പരിശോധിക്കുന്നതിലും അവർ ഓൺലൈനിൽ ഉണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിലും തെറ്റില്ല. പക്ഷെ ടെക്നോളജിയിലൂടെ ഒരാളുടെ എല്ലാ വിവരങ്ങളും പതിവായി ഇടുന്നത് തെറ്റാണ്.

മുതിർന്നവരാണ് ഇതിൽ കൂടുതലും ഉൾപ്പെടുന്നത്. ഒരാളുടെ ഓൺലൈൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഒളിഞ്ഞു നോക്കുന്നതിനും തമ്മിൽ എന്താണ് വ്യത്യാസം എന്ന് മനസിലാകാത്തവരും ഇതിലൂടെ തയാണ് പിടിക്കപെടുന്നില്ല എന്ന ഉറപ്പുള്ളതുകൊണ്ടുമാണ് ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയിൽ സാധ്യമാകുന്നത് എന്നാണ് നോർട്ടൻ ഇന്ത്യ സാർക്ക് ഡയറക്ടർ റിതേഷ് ചോപ്ര വ്യക്തമാക്കുന്നത്.