സംസ്ഥാനതല ഇംഗ്ലീഷ് പ്രസംഗം : ഒന്നാം സ്ഥാനം നേടിയത് മലപ്പുറത്തെ രണ്ടാം ക്ലാസുകാരി

Education Keralam News

മഞ്ചേരി : കോഴിക്കോട് നടന്ന അഞ്ചാമത് ജീനിയസ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ മങ്കട പള്ളിപ്പുറം ഗവ.യു.പി.സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ പി അന്‍ഷ ഫാത്തിമ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടി. വിവിധ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 65 പേരാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതേ വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി എ കെ നാഷിദും യോഗ്യത നേടി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഹെഡ്മിസ്ട്രസ് കെ.എം. റൈഹാനത്ത്, അധ്യാപകരായ കെ.സി.ജോഷി, എം. ഉഷാ ദേവി വിജയികളെ അനുമോദിച്ചു.