17കാരനെ കാണാതായ സംഭവം : ബന്ധു റിമാന്റില്‍

Crime Local News

മഞ്ചേരി : പതിനേഴുകാരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പീഡന കഥയുടെ ചുരുളഴിഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ച് 20നാണ് തന്റെ സഹോദരനെ കാണാനില്ലെന്ന് കാണിച്ച് യുവാവ് കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കണ്ടെത്തിയ കുട്ടിയാണ് ബന്ധുവിന്റെ പീഡനം മൂലമാണ് താന്‍ വീട്ടില്‍ നിന്നിറങ്ങിയതെന്നും കീഴിശ്ശേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും ബസില്‍ പോയ താന്‍ തീവണ്ടിയില്‍ ഗോവയിലേക്ക് പോകുകയായിരുന്നുമെന്നും വെളിപ്പെടുത്തിയത്. ആറുമാസം മുമ്പ് പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തവനൂര്‍ മുണ്ടിലാക്കല്‍ താഴെമണ്ണാറക്കല്‍ സുരേഷ് ബാബു (48)നെ ഇക്കഴിഞ്ഞ 21ന് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയുമായിരുന്നു.