കോവിഡ് നിയന്ത്രണങ്ങള്‍ മറന്ന് ക്രിക്കറ്റ് കളി, പോലീസ് വന്നപ്പോള്‍ ‘റണ്‍ഔട്ട്’; ശിക്ഷയായി ബോധവത്‌കരണ ചുമതല

Breaking News

ഹരിപ്പാട്: കോവിഡ് നിയന്ത്രണങ്ങൾ തങ്ങൾക്കു ബാധകമല്ല എന്ന മനോഭാവത്തോടെ ക്രിക്കറ്റുകളി പതിവാക്കിയ ചെറുപ്പക്കാരെ പോലീസ് പിടികൂടി. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കേണ്ടതാണെങ്കിലും അതുചെയ്യാതെ പോലീസ് അവർക്കു നൽകിയത് നാട്ടുകാരെ ബോധവത്‌കരിക്കാനുള്ള ചുമതല.
മുഖാവരണം ധരിക്കേണ്ട വിധം, സാമൂഹികാകലത്തിന്റെ പ്രാധാന്യം തുടങ്ങി കോവിഡ് നിയന്ത്രണത്തിനുള്ള വഴികൾ അവർ നാട്ടുകാർക്ക് പറഞ്ഞുകൊടുത്തു. തൃക്കുന്നപ്പുഴ പോലീസാണ് ഈ ശിക്ഷ നടപ്പാക്കിയത്. ലോക്ഡൗണിനു മുൻപ് കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴാണ് കാർത്തികപ്പള്ളി പുളിക്കീഴിൽ ഏതാനും ചെറുപ്പക്കാർ ക്രിക്കറ്റുകളി പതിവാക്കിയത്. നാട്ടുകാരുടെ ഉപദേശമൊന്നും ഇവരെ പിന്തിരിപ്പിച്ചില്ല. ഒടുവിൽ നാട്ടുകാർ പോലീസിന്റെ സഹായംതേടി. തൃക്കുന്നപ്പുഴ പോലീസെത്തിയപ്പോഴേക്കും കളിക്കാർ ബാറ്റും ബോളും വലിച്ചെറിഞ്ഞ് ഓടിരക്ഷപ്പെട്ടു.

Leave a Reply

Your email address will not be published.