ഐഎസ്ഐ മുദ്ര ഇല്ലാത്ത ഹെൽമറ്റുകളുടെ വിൽപ്പനയും നിർമ്മാണവും നിരോധിച്ചു

Breaking News

ഐഎസ്ഐ മുദ്ര ഇല്ലാത്ത ഹെൽമറ്റുകളുടെ വിൽപ്പനയും നിർമ്മാണവും നിരോധിച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. നിയമലംഘനം നടത്തുന്നവർ തടവു ശിക്ഷയ്ക്കും അഞ്ചു ലക്ഷം രൂപ വരെ പിഴ നൽകാനും ബാധ്യസ്ഥരാകും. ജൂൺ ഒന്നു മുതലാണ് പുതിയ നിയമം നടപ്പിലാക്കിയത്. നവംബർ 2018 ലാണ് മന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചതെങ്കിലും നടപ്പാക്കിയിരുന്നില്ല. ഇതിൽ വിശദമായ നിർദേശങ്ങൾ 2019ൽ കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

ഇതനുസരിച്ച് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഹെൽമറ്റുകൾക്കും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) നിഷ്കർഷിക്കുന്ന ഗുണനിലവാര മാർഗ്ഗനിർദ്ദേശം അനുസരിച്ച് ഐഎസ്ഐ സർട്ടിഫിക്കേഷൻ നിർബന്ധമായും വേണം.