ഐ.പി.എല്‍. മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ പല വിദേശ താരങ്ങളും വിട്ടുനില്‍ക്കാന്‍ സാധ്യത

News Sports

ഐ.പി.എല്‍. മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ പല വിദേശ താരങ്ങളും വിട്ടുനില്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര മത്സരങ്ങള്‍ നടക്കുനന്നതിനാല്‍ താരങ്ങളെ വിട്ടുനല്‍കില്ലെന്ന് ഇംഗ്ലണ്ട്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ അറിയിച്ചു കഴിഞ്ഞു.

ഇതേ കാരണത്താല്‍ ന്യൂസിലന്‍ഡ്-ഓസീസ് താരങ്ങളും വിട്ടുനില്‍ക്കാന്‍ സാധ്യതയേറെയാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗും ആ സമയത്ത് നടക്കുന്നതിനാല്‍ വെസ്റ്റിന്‍ഡീസ് താരങ്ങളുടെയും പങ്കാളിത്തം ഉറപ്പില്ല. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ മാത്രം കളിക്കുന്ന ‘ആഭ്യന്തര’ ലീഗായി ഐ.പി.എല്ലിന്റെ പകിട്ട് കുറയുമെന്ന ഭീതിയുണ്ട്.

ഈ സാഹചര്യത്തില്‍ വിട്ടുനില്‍ക്കുന്ന വിദേശ താരങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. പകതു വേതനം മാത്രം ഈ താരങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് ആലോചന.

താരങ്ങള്‍ക്കു കോവിഡ് ബാധിച്ചതിനേത്തുടര്‍ന്ന് മേയ് നാലിനാണ് ഐ.പി.എല്‍. നിര്‍ത്തിവച്ചത്. തുടര്‍ന്ന് ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി യു.എ.ഇയില്‍ വച്ചു നടത്താനാണ് തീരുമാനം. 31 മത്സരങ്ങളാണ് ഇനി ഈ സീസണില്‍ ശേഷിക്കുന്നത്.

Leave a Reply

Your email address will not be published.