ചാമ്പ്യൻസ് ലീഗ് കിരീടം ചെല്‍സിക്ക്

News Sports

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചെസ്റ്റര്‍ സിറ്റിയെ മറികടന്ന് ചെല്‍സി കിരീടം സ്വന്തമാക്കി.ചെല്‍സിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. മുൻപ് രണ്ടുവട്ടം ഫൈനല്‍ കളിച്ച ചെല്‍സി 2012-ല്‍ ജേതാക്കളായിരുന്നു.

43-ാം മിനിറ്റില്‍ കായ് ഹാവെര്‍ട്സാണ് ചെല്‍സിയുടെ വിജയ ഗോള്‍ നേടിയത്. ചാമ്ബ്യന്‍സ് ലീഗില്‍ താരത്തിന്റെ ആദ്യ ഗോളാണിത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇരു ടീമുകളും മികച്ച ആക്രമണമാണ് പുറത്തെടുത്തത്. എട്ടാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് സിറ്റിക്കായിരുന്നു. എഡേഴ്സന്റെ പാസ് ലഭിച്ച സ്റ്റെര്‍ലിങ്ങിന് പക്ഷേ ലക്ഷ്യം കാണാനായില്ല.

10-ാം മിനിറ്റില്‍ തിമോ വെര്‍ണര്‍ക്ക് ബോക്സില്‍വെച്ച്‌ പന്ത് ലഭിച്ചെങ്കിലും താരത്തിന് അവസരം മുതലാക്കാനായില്ല. 15-ാം മിനിറ്റലും വെര്‍ണര്‍ക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് സൈഡ് നെറ്റിലേക്ക് പോകുകയായിരുന്നു. അവസാന മിനിറ്റുകളില്‍ സിറ്റിയുടെ ഗോളിനായുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

Leave a Reply

Your email address will not be published.