ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മത്സരത്തിൽ ഡാനില്‍ മെദ്‌വദെവിനെ തകര്‍ത്തെറിഞ്ഞ് സിറ്റ്‌സിപാസ് സെമിയില്‍

News Sports

പാരിസ്, ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സെമി ഫൈനല്‍ തോല്‍വിക്ക് റോളണ്ട് ഗാരോസില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദെവിനോട് പകരം വീട്ടി ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്.

ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്ബര്‍ താരത്തിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അഞ്ചാം സീഡായ സിറ്റ്‌സിപാസിന്റെ വിജയം ഉറപ്പാക്കിയത്. സ്‌കോര്‍: 6-3, 7-6 (3), 7-5.സെമി മത്സരത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സവരേവാണ് സിറ്റ്‌സിപാസിന്റെ എതിരാളിയായി വന്നത്.