ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം

News Sports

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്.

മറ്റൊരു മത്സരത്തില്‍ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടി വന്നു. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന്​ മുന്നിട്ട ശേഷമായിരുന്നു അർജന്റീനക്കാര്‍ ജയം അടിയറവ്​ വെച്ചത്​.

മൂന്നാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമെറോ, എട്ടാം മിനുറ്റില്‍ ലിയാഡ്രോ പരേദേസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് കൊളംബിയയുടെ തിരിച്ചടി തുടങ്ങിയത്.

ആറുമത്സരങ്ങളിൽ നിന്നും ആറും ജയിച്ച ബ്രസീൽ 18 പോയന്‍റുമായി ​ഗ്രൂപ്പിൽ ബഹുദൂരം മുന്നിലാണ്​. ആറുകളികളിൽ നിന്നും 12 പോയന്‍റുള്ള അർജന്‍റീന പോയന്‍റ്​ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.