ശ്രീലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

India News Sports

ജൂലൈ 13 ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്‍റി 20 മത്സരങ്ങളാണ് പരമ്ബരയില്‍ കാണുക. 25 വരെയാണ് മത്സരങ്ങൾ. ഈ മാസം പതിനഞ്ചിന് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനാണ് സാധ്യത.

ഇന്ത്യയുടെ ഒന്നാം നിര ടീം ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടുമായി ടെസ്റ്റ് പരമ്ബര കളിക്കുന്നതിനാല്‍ യുവനിരയാകും ലങ്കയിലേക്ക് പോകുക. ശിഖര്‍ ധവാന്‍ ആയിരിക്കും ടീമിനെ നയിക്കാന്‍ സാധ്യത.

ഹര്‍ദിക് പാണ്ഡ്യക്കും പരിക്ക് മാറി തിരിച്ചെത്തുന്ന ശ്രേയസ് അയ്യര്‍ക്കും ചിലപ്പോള്‍ നറുക്ക് വീഴാം. ജൂലൈ 13, 16, 18 തീയതികളില്‍ ഏകദിന മത്സരങ്ങള്‍, പിന്നാലെ 21, 23, 25 തീയതികളില്‍ ട്വന്‍റി 20 പോരാട്ടം എന്നിങ്ങനെയാണ് മത്സരക്രമം ഉള്‍പ്പെടുത്തിയിരിക്കുന്നത്.