കേരള ബ്ലാസ്റ്റേഴ്സിന് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്

Keralam News Sports

കേരള ബ്ലാസ്റ്റേഴ്സിനും എഫ്സി ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്. തനിക്ക് പൂര്‍ണശമ്പളം ലഭിച്ചില്ലെന്ന സ്ലൊവേനിയന്‍ താരം മിതെജ് പോപ്ലാനികിന്റെ പരാതിയിലാണ് ബ്ലാസ്റ്റേഴ്‌സിനെതിരെ ഫിഫയുടെ നടപടി. ഇതോടെ അടുത്ത ട്രാന്‍സ്ഫര്‍ ജാലകത്തില്‍ പുതിയ കളിക്കാരുമായി കരാറില്‍ ഏര്‍പ്പെടുത്താനുള്ള ക്ലബിന്റെ നീക്കത്തിന് തിരിച്ചടി നേരിട്ടു. താരത്തിന്റെ കുടിശ്ശിക തീര്‍ത്താല്‍ ക്ലബിനുള്ള വിലക്ക് ഫിഫ പിന്‍വലിക്കും. കരാര്‍ തുക കിട്ടിയില്ലെങ്കില്‍ ഏതു താരത്തിനും അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയെ സമീപിക്കാനാകും. 2021 ജൂണ്‍ ഒമ്പതിനാണ് അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോ ആരംഭിക്കുന്നത്. പ്രശ്നം പരിഹരിക്കാന്‍ ക്ലബ് നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം.

ഡേവിഡ് ജയിംസ് കോച്ചായിരിക്കെ, 2019-20 സീസണിലാണ് പോപ്ലാനിക് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഒരു വര്‍ഷത്തിന് ശേഷം ക്ലബ് വിട്ടു. സ്‌കോട്ടിഷ് ടോപ് ക്ലബ് ലിവിങ്സ്റ്റണ്‍ എഫ്സിയിലേക്കാണ് ഇദ്ദേഹം കൂടുമാറിയത്. ഈസ്റ്റ് ബംഗാളിനെതിരെ കോസ്റ്ററിക്കന്‍ താരം ജോണി അകോസ്റ്റയാണ് ഫിഫയെ സമീപിച്ചത്