നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ കുഴല്‍പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്ത് വരുന്നതെന്ന എ വിജയരാഘവന്‍

Keralam News Politics

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ കുഴല്‍പണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്ത് വരുന്നത്.എന്‍ഡിഎയിലേക്ക് എത്താന്‍ സികെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്റേതായി പുറത്ത് വന്ന ശബ്ദരേഖ അതീവ ഗൗരവമുള്ളതെന്ന് എ വിജയരാഘവന്‍.

ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേരളത്തില്‍ ബിജെപി നടത്തിയത് ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണെന്നും എ വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ യുഡിഎഫിന് പൊതുവെ മൗനമാണെന്നും എ വിജയരാഘവന്‍ കുറ്റപ്പെടുത്തി.കേന്ദ്ര ഏജന്‍സികളെല്ലാം ഇക്കാര്യത്തില്‍ നിശബ്ദമാണ്. അവരുടെ സമീപനം രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ചാണെന്നും ഇതിലൂടെ കൂടുതല്‍ വ്യക്തമായെന്ന് എ വിജയരാഘവന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.