ഒന്നാം പിണറായി സര്‍ക്കാറിന്റെ ആഭ്യന്തര നയം പരാജയമായിരുന്നു: വടകര എം.എല്‍.എ കെ.കെ രമ

News Politics

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ ആഭ്യന്തര നയത്തെ വിമര്‍ശിച്ച് വടകര എം.എല്‍.എ കെ.കെ രമ. കഴിഞ്ഞ സര്‍ക്കാരിലെ ആഭ്യന്തര നയം പരാജയമായിരുന്നു എന്ന് അവര്‍ നിയമസഭയില്‍ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തും നിര്‍ഭയമായ പൊതുയിടങ്ങള്‍ ഉണ്ടാകണമെന്നും രമ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് യു.എ.പി.എ ചുമത്തി ചെറുപ്പക്കാരെ ജയിലിലടച്ചെന്നും വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ഇരകളെയുണ്ടാക്കിയെന്നും രമ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്നും അവര്‍ പറഞ്ഞു.

അതേസമയം, ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ രമക്കതിരെ നടപടിയുണ്ടാകില്ലെന്ന് സ്പീക്കര്‍ ഇന്നലെ സഭയെ അറിയിച്ചു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്‌സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് സ്പീക്കറുടെ തീരുമാനം.

Leave a Reply

Your email address will not be published.