ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ല: ഐഎന്‍എല്‍

Keralam News Politics

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഐഎന്‍എല്‍. വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ കൊടുക്കണം. പാര്‍ട്ടി ചര്‍ച്ച ചെയ്ത് വിഷയം മുന്നണിയില്‍ ഉന്നയിക്കുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസര്‍ഗോട്ട് പറഞ്ഞു.

അതേസമയം വിധിക്ക് എതിരെ മുസ്ലിം ലീഗും രംഗത്തെത്തി. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ ധൃതിപിടിച്ച് തീരുമാനം വേണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതി വിധി പഠിച്ച ശേഷം നിയമ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 80: 20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published.