പിണറായി സര്‍ക്കാറിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

News Politics

തിരുവനന്തപുരം: പിണറായി സര്‍ക്കാറിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കൊവിഡ് വ്യാപനവും മരണനിരക്കും പിടിച്ചു നിര്‍ത്താനായി. ക്ഷേമ പ്രവര്‍ത്തനത്തിലൂടെ സാമ്പത്തിക മാന്ദ്യം കുറയ്ക്കാനായി. കൊവിഡ് രണ്ടാം വ്യാപനത്തിലും സാമ്പത്തിക പ്രതിസന്ധി മറികടന്ന് ഭക്ഷ്യകിറ്റുകള്‍ നല്‍കി. ക്ഷേമ പദ്ധതികളില്‍ അംഗമല്ലാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 കോടി ചിലവിട്ടു.

Leave a Reply

Your email address will not be published.