കെ.പി.സി.സി പ്രസിഡന്റിന് മാറ്റമുണ്ടെങ്കില്‍ പാര്‍ട്ടി തീരുമാനിക്കും: വി.ഡി സതീശന്‍

Keralam News Politics

കെ.പി.സി.സി പ്രസിഡന്റിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അങ്ങനെ മാറ്റണമെന്നുണ്ടെങ്കില്‍ അത് തീരുമാനിക്കാന്‍ പാര്‍ട്ടി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ച രമേശ് ചെന്നിത്തലയുടെ എഫ്ബി പോസ്റ്റിനെ പൂര്‍ണ്ണമായി പിന്തുണക്കുന്നതായും വി.ഡി സതീശന്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേര്‍ന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ച് പോയില്ലല്ലോ എന്ന് വി.ഡി സതീശന്‍ ചോദിച്ചു. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമോ എന്ന ചോദ്യത്തോട് മുല്ലപ്പള്ളി പ്രതികരിച്ചില്ല.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കിരാത ഭരണം അനുവദിച്ച് നല്‍കാനാകില്ല. ദ്വീപില്‍ നടക്കുന്നത് സാംസ്‌കാരിക ഫാസിസം ആണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Leave a Reply

Your email address will not be published.