തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ഗൗരവമുള്ളത്; തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ശരിയായ ദിശയില്‍ മുന്നോട്ടുപോവാനാവില്ല: സോണിയ ഗാന്ധി

News Politics

തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ഗൗരവമുള്ളതാണെന്ന് സോണിയ ഗാന്ധി. പാര്‍ട്ടി തിരിച്ചടികളില്‍ നിന്നും പാഠം പഠിക്കണമെന്നും എന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് ശരിയായ ദിശയില്‍ മുന്നോട്ടു പോവാന്‍ സാധിക്കുകയുള്ളൂവെന്നും സോണിയഗാന്ധി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം.

കോണ്‍ഗ്രസിന്റെ അവസ്ഥയില്‍ നിരാശയുണ്ട്. തെരഞ്ഞെടുപ്പു ഫലം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. എത്രയും പെട്ടെന്നു സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു. കേരളത്തിലും അസമിലും വിജയിക്കാനാവാത്തത് എന്തുകൊണ്ടെന്ന് ഗൗരവത്തോടെ പരിശോധിക്കണം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനാവാത്ത സാഹചര്യവും അറിയിക്കണം. യാഥാര്‍ഥ്യത്തെ നേരിട്ടുകൊണ്ടല്ലാതെ പാര്‍ട്ടിക്കു മുന്നോട്ടുപോവാനാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ബംഗാളില്‍ ഇടതു സഖ്യത്തിനൊപ്പം മത്സരിച്ച പാര്‍ട്ടി ഒരു സീറ്റിലും ജയിച്ചില്ല. അസമിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തു തുടരാനാണ് ജനവിധി.

Leave a Reply

Your email address will not be published.