എക്‌സിറ്റ് പോളുകളിലുള്ളത് യു.ഡി.എഫ് വിരുദ്ധത; ഇനി വരാന്‍ പോകുന്നത് യു.ഡി.എഫ് ഗവണ്‍മെന്റ്

News Politics

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ചില മാധ്യമങ്ങള്‍ യു.ഡി.എഫ് വിരുദ്ധത പ്രകടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്റെ തുടര്‍ച്ചയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും ചെന്നിത്തല പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല. യു.ഡി.എഫ് വിരുദ്ധതയാണ് എക്‌സിറ്റ് പോളുകളിലുള്ളത്. വോട്ടെടുപ്പില്‍ തിരിമറിക്ക് സാധ്യതയുള്ളതിനാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേരിട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തണം.എക്‌സിറ്റ് പോളുകള്‍ കണ്ട് പ്രവര്‍ത്തകര്‍ പരിഭ്രമിക്കരുത്. അടുത്തത് യു.ഡി.എഫ് ഗവണ്‍മെന്റായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യു.ഡി.എഫിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. എല്ലാതരത്തിലുള്ള വിലയിരുത്തലിലും യു.ഡി.എഫ് വിജയിക്കുമെന്ന് തന്നെയാണ് നിഗമനം. ജനങ്ങള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം അണിനിരക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published.