കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി.സി ജോര്‍ജ്ജ്

News Politics

സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് പി.സി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ താന്‍ 50000 വോട്ട് നേടി ജയിക്കും. കേരളം ആര് ഭരിക്കുമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും പി സി മീഡിയവണിനോട് പറഞ്ഞു.ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്.ഭരണത്തുടര്‍ച്ചയുണ്ടാകില്ല. യു.ഡി.എഫിന് 68 സീറ്റ് കിട്ടും. എല്‍.ഡി.എഫിന് 70 സീറ്റ് കിട്ടും. ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടും. കെ.സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പിക്ക് കിട്ടൂവെന്നാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

Leave a Reply

Your email address will not be published.