കെപിസിസി പ്രസിഡന്റ്: ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Keralam News Politics

കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്ന നടപടികള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചു വരുന്നതായി ഉമ്മന്‍ ചാണ്ടി. ഏതു സമയത്തും തീരുമാനം വരും എന്ന പ്രതീക്ഷയിലാണ്. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ എല്ലാവരും അനുസരിക്കും. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടു ഐഎന്‍ടിയുസിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തില്‍ വരട്ടെയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നും അതില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ശരിയായ ദിശയിലാണെങ്കില്‍ നിശ്ചയമായും സ്വാഗതാര്‍ഹമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.