വിജിലന്‍സ് വീട്ടിലെത്തിയത് റെയ്ഡിനല്ല പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി; അബ്ദുള്ളക്കുട്ടി

Keralam News

വിജിലന്‍സ് സംഘം വീട്ടിലെത്തിയത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മാത്രമെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്റ് ഷോ നടപ്പാക്കുന്നതിന്റെ മറവില്‍ അഴിമതി നടന്നിട്ടുണ്ട്. ഇതിന് പ്രപോസല്‍ നല്‍കിയത് താനാണെങ്കിലും മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

2016 ല്‍ കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിജലന്‍സ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. പദ്ധതിയില്‍ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്.

Leave a Reply

Your email address will not be published.